സത്യം പറഞ്ഞാല്‍ ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു, കാരണം, ഞങ്ങള്‍ കയറാന്‍ പോവുന്നത്, നൂറ്റാണ്ടുകളായി പറഞ്ഞുകേള്‍ക്കുന്ന, രക്തദാഹിയായ ഡ്രാക്കുള ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന കെട്ടിടത്തിലേയ്ക്കാണ്.
ആദ്യം കണ്ടത്, കൊട്ടാരത്തിന്റെ കാവല്‍ക്കാരന്റെ മുറിയാണ്..അതൊരു, ഒരു കറുത്ത ഭീകരരൂപിയായ നായയായിരുന്നു. ചോര തുടിയ്ക്കുന്ന നാക്കും കൂര്‍ത്ത പല്ലുകളും..തിളങ്ങുന്ന, കലങ്ങിയ കണ്ണുകളും......ഈ ‘ഹൌണ്ട്’ എന്നൊക്കെ പറയുന്ന സാധനം!!ആ മുറിയില്‍ ആകെയുണ്ടായിരുന്നത് ആ ഒരു ഫോട്ടോ മാത്രം!!!
കാലപ്പഴക്കത്തിന്റെ കേടുപാടുകളുണ്ടെങ്കിലും ആ കെട്ടിടത്തിനുള്‍വശം നല്ല വണ്ണം പോളിഷ് ഒക്കെച്ചെയ്ത് സംരക്ഷിച്ചിരുന്നു..ഏതാണ്ട് മുഴുവനും തന്നെ മരപ്പണികളാണ് ആ കെട്ടിടത്തില്‍.. ഞങ്ങള്‍ മരഗോവണി കയറി മുകളിലത്തെ നിലയിലെത്തി..അവിടൊക്കെയും കണ്ട ഫോട്ടോകളിലൊന്നും തന്നെ ഭീകരരൂപിയും രക്തദാഹിയുമായ ഡ്രാക്കുളയുടെ ചിത്രം ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല.ഒക്കെയും ഒരു രാജാവിന്റെയും രാജ്ഞിയുടെയും രാജകുമാരന്റെയും ചിത്രങ്ങളായിരുന്നു..ഞങ്ങള്ക്കദ്ഭുതം തോന്നാതിരുന്നില്ല്ല..ഇതെന്താ ഇങ്ങനെ? ഇനി ഞങ്ങള്‍ക്ക് സ്ഥലം മാറിപ്പോയോ??..അല്പം ചരിത്രം ചികഞ്ഞിട്ടു വരേണ്ടതായിരുന്നു..
അവിടെ കൊട്ടാരത്തിലുപയോഗിച്ചിരുന്ന വിവിധ തരം പാത്രങ്ങളും ആയുധങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ഓരോ മുറിയും , ഊണുമുറിയും കിടപ്പുമുറിയും വിശാലമായ അകത്തളങ്ങളൂമൊക്കെ പുത്തന്‍ പോലെ സൂക്ഷിച്ചിരുന്നു. പുലിത്തോല് വിരിച്ച അകത്തളങ്ങളും തിളങ്ങുന്ന പാത്രങ്ങളും ആ കൊട്ടാരത്തിനു മാറ്റു കൂട്ടി..സിംഹാസനങ്ങളും മേശകളും ഒക്കെ തടിയില്‍ നിര്മ്മിച്ചവയാായിരുന്നു. തടിയലമാരകളും ജനാലകളും 15-നൂറ്റാണ്ടിലെ ശില്പവൈഭവം വിളിച്ചോതി..വിശാലമായ ഹാളിന്റെ ഒരു വശത്തായി ഒരു ചെറിയ ഇടനാഴിയുണ്ടായിരുന്നു. ഞങ്ങളതിനകത്തു കയറി നോക്കിയപ്പോ രണ്ടു തടിപ്പെട്ടികള്‍ കണ്ടു.ഭിത്തിയില്‍ തൂക്കിയിട്ട വിവരണക്കുറിപ്പില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, അതാ രാജാവിന്റെയും മകന്റെയും ശേഷിപ്പാണെന്നാണ്.ആ ഇടനാഴിയില്‍ വെളിച്ചം ഒരു പ്രത്യേകരീതിയിലായിരുന്നു വീണിരുന്നത്...
പെട്ടെന്നൊരു ‘ഹായ്’ കേട്ടു തിരിഞ്ഞു നോക്കിയപ്പോ തൊട്ടു പുറകിലൊരു രൂപത്തെക്കണ്ടു ഞെട്ടി ‘അമ്മെ’ എന്നു വിളിച്ചുപോയി അറിയാതെ!!!
കമ്പിളിത്തൊപ്പിയും തിളങ്ങുന്ന കണ്ണുകളുമായി ഒരു സ്ത്രീരൂപം തൊട്ടു പുറകില്‍....’മീീീീ ഡ്രാക്കുളീഈഈ” എന്നൊരു പരിചയപ്പെടുത്തലും!!
നല്ല ജീവന് പോകാന്‍ ഇതിലൂം കൂടുതല്‍ വല്ലതും വേണോ?..അവര്‍ ചിരിയ്ക്കുമ്പോള്‍ പുറത്തുകാണുന്ന കോമ്പല്ലുകള്‍ക്ക് ദംഷ്ട്രത്തിന്റെ ഛായ!!
“ആാാരാാ???”..അവര്‍ എന്തൊക്കെയോ പറഞ്ഞു..ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.കുറെ ആംഗ്യഭാഷയും മറ്റുമായി ഞങ്ങള്‍ക്കു മനസ്സിലായത് അവര്‍ ഒരു ഗൈഡാണെന്നാണ്..അവര്‍ ഞങ്ങളുടെ ഒപ്പം നിന്നു ഫോട്ടോയെടുക്കുകയും ഞങ്ങളുറ്റെ ഫോട്ടോയെടൂത്തുതരികയും ഒക്കെ ചെയ്തു..അപ്പോ ഞങ്ങള്‍ ഊഹിച്ചു..ഇതു കാശു വാങ്ങാനുള്ള പരിപാടി തന്നെ!!.പിന്നെ അവര്‍ ഞങ്ങളെ എങ്ങോട്ടോ വിളിച്ചുകൊണ്ടൂ പോയി..
കുറെ വീതികുറഞ്ഞ മരഗോവണികള്‍ അവര്‍ ഓടിക്കയറി..പുറകെ ഞങ്ങളും...എങ്ങോട്ടാണെന്നറീയാതെ!!
ഞങ്ങളെത്തിച്ചേര്‍ന്നത് ഒരു ഇടുങ്ങിയ മുറിയിലാണ്..അവിടെ ഒരു വലിയ കട്ടിലും ഒരു മേശയുമുണ്ടായിരുന്നു...
അകത്തുകടന്ന ഉടനെ, അവര്‍ ആ വാതില്‍ ചേര്‍ത്തടച്ചു...’നോ പ്രോബ്ളം!!’ എന്ന കമന്റും!......
“ദൈവമേ....എന്റെ ദൈവങ്ങളേ...ഇവിടെ ഒടുങ്ങുമല്ലോ എന്റെ ജീവിതം!!...ഈ നൂറ്റാണ്ടിലെ ഡ്രാക്കുളി ഇതാ എന്റെ രക്തമൂറ്റിക്കുടിയ്ക്കാന് പോകുന്നു..“ഒരൂ നിമിഷം വീട്ടുകാരെ മനസ്സിലോര്ത്തുപോയി!!!”
അവരാ കമ്പിളിത്തൊപ്പിയഴിച്ചാ മേശമേല്‍ വച്ചു..
എന്നീട്ട്, ആ മേശവലിപ്പു തുറന്നെന്തോ പുറത്തെടുത്തു...ചോരകുടിയ്ക്കാന്‍ ഇനി വല്ല ടൂളുമൂണ്ടോ???
അവര്‍ പുറത്തെടുത്ത പ്ലാസ്റ്റിക് കവറില്‍ നിന്നും കുറെ കമ്പിളി സോക്സുകളൂം കുട്ടിയുടുപ്പുകളും കുടഞ്ഞിട്ടു....എന്നിട്ടു പറഞ്ഞു..”ടെന്‍ റോണ്‍സ്”..
അപ്പോഴാണെന്റെ ശ്വാസം നേരെ വീണത്..ഇത്രേയുള്ളാരുന്നോ? ഇതിവര്‍ക്കു നേരത്തേ പറഞ്ഞു തുലച്ചൂടാരുന്നോ?
അവസാനം അവരുടെ കയ്യില്‍ നിന്നും സുദീപ് സോക്സോ, എന്തോ കുന്ത്രാണ്ടമോ വാങ്ങിയതിനു ശേഷമാണ് അവര്‍ ഞങ്ങളെ പുറത്തു വീട്ടത്!
പുറത്തിറങ്ങിയ ഞങ്ങള്‍ വീണ്ടും ആ തളത്തിന്റെ അപ്പുറത്തെ വശത്തെത്തീ. അവിടെ ഭിത്ത്യ്ക്കുള്ളില് ഒരു തുരങ്കഗോവണിയുണ്ടായിരുന്നു. ഇത് ഭിത്തിയില്‍ ഒളിപ്പിച്ചനിലയില്‍ ഒരാള്‍ക്ക് കടന്നു പോകാവുന്ന ഒരു തുരങ്കമാണ്..പക്ഷേ പടികളാണെന്ന് മാത്രം..ഇതു കയറിയാല്‍ ഒന്നാം നിലയില്‍ നിന്നും നേരെ ചെന്നെത്തുന്നത് മൂന്നാം നിലയിലുള്ള മട്ടൂപ്പാവിലേയ്ക്കാണ്..അവിടെ നിന്നും മറുവശം വഴി നേരെ പുറത്തേയ്ക്കിറങ്ങാന്‍ മറ്റു ഗോവണികളുമുണ്ടായിരുന്നു..
മൂന്നാം നിലയില്‍ നിന്നുമുള്ള കാഴ്ച അതിമനോഹരമാണ്..നോക്കെത്താ ദൂരം പര്‍വ്വതനിരകളും, വഴികളും..
താഴെ പഴയ രീതിയില്‍ നിര്‍മ്മിച്ച 3 അടി മാത്രം വ്യാസം വരുന്ന ഒരു കിണറുണ്ടായിരുന്നു..അവിടെ പണ്ടുണ്ടായിരുന്ന മലിനജലസംസ്ക്സരണ സമ്പ്രദായവും മറ്റും അതേപടി നിലനിര്‍ത്തിയിരിയ്ക്കുന്നു....ഞങ്ങള്‍ ചവിട്ടി നിന്ന മരപ്പലകകള്‍ ഇളകുന്നുണ്ടായിരുന്നോ എന്നൊരു സംശയം..
അപ്പോഴാണ് പ്രധാന ഗോപുരത്തിലെ കൊത്തുപണിയുടീ താഴെയായി കോറിയിട്ടിരുന്ന അക്കങ്ങള്ല് ഞങ്ങള്‍ വായിച്ചത്--1413...എന്റെ ദൈവമേ!!.ഇത്രയും വര്‍ഷം പഴക്കമുള്ള തടിക്കെട്ടിടത്തിന്റെ മുകളിലാണോ ഞങ്ങളീ നൃത്താഭ്യാസം...ഉടനെ താഴെയിറങ്ങി..പുറത്തേയ്ക്കുള്ള വഴിയേ!!!
വാല്‍ക്കഷ്ണം
അല്പം ചരിത്രം:
വ്ലാദ്, അഥവാ ഡ്രാക്കുള, 1431-ല്‍ ട്രാന്‍സില്‍വാനിയയിലെ (ഇപ്പോള്‍ റൊമാനിയയില്‍) ഒരു പ്രഭുകുടുംബത്തിലാണ് ജനീച്ചത്. അച്ഛന്റെ വിളിപ്പേര്, ഡ്രാക്കുള്‍ എന്നായിരുന്നു.മകനെ ഡ്രാക്കുളീന്റെ മകന് എന്ന അര്‍ഥത്തില്‍ ഡ്രാക്കുള എന്നു വിളിച്ചു വന്നു. ഡ്രാക്കുള്‍ എന്ന വാക്കിന്റെ അര്‍ത്ഥം പിശാചെന്നാണ്..അങ്ങനെ ഇയാള്‍ പിശാചിന്റെമകനായി!! നിരന്തര യൂദ്ധങ്ങളുടെ കാലഘട്ടമായിരുന്നു അത്, നമ്മുടെ വ്ലാദും തടവിലാക്കപ്പെട്ടു, പിതാവ് വധിയ്ക്കപ്പെട്ടു. ആദ്യം തുര്‍ക്കികളും, പിന്നീട് ഹംഗറിക്കാരും വ്ലാദിനെ ചങ്ങലയ്ക്കിട്ടു. 1448-ല്‍ സ്വതന്ത്രനാക്കപ്പെട്ട വ്ലാദ്,, പിന്നീട് 1476-ല്‍ മരിയ്ക്കും വരെ ട്രാന്സില്വാനിയയും വാലഷ്യയും അടക്കി വാണു.(ഇതു രണ്ടും ഇപ്പോള്‍ റൊമാനിയയുടെ ഭാഗമാണ്). രണ്ടൂ യുദ്ധങ്ങളില്‍ ധീരനായി പോരാടി തന്റെ കിരീടം കാത്തു സൂക്ഷിച്ച വീരനായകനായിരുന്നു വ്ലാദ്.
പക്ഷേ തടവുകാരുടെയും പ്രജകളുടെയും നേരെയുള്ള ഡ്രാക്കുളയുടെ ക്രൂരമായ പീഢനമുറകള്‍ കുപ്രസിദ്ധമായിരുന്നു...ശരീരം മുഴുവനും ആയുധങ്ങള്‍ കുത്തിക്കയറ്റിക്കിഴിച്ച നീലയില്‍ തടവുകാരെ ദിവസങ്ങളോളം ഇയാള്‍ വഴിയോരങ്ങളില്‍ ഉപേഏക്ഷിയ്ക്കുമായിരുന്നു..കാക്കയ്ക്കും കഴുകനും ബാക്കിവെച്ച്...മറ്റുള്ളവര്‍ക്കൊരു മുന്നറിയിപ്പായി.....രക്തത്തിiല്‍ മുക്കിയ ബ്രഡ് ഇയാളുടെ പ്രിയവിഭവമായിരുന്നത്രെ...
ഒടുവില്‍ തുര്ക്കികളുമായുള്ളയുദ്ധത്തില് വ്ലാദ് വധിയ്ക്കപ്പെട്ടു...ബുക്കാറസ്റ്റിലായിരുന്നു അന്ത്യം..പിന്നീട് 1931,ല്‍ ഡ്രാക്കുളയുടേതെന്നു കരുതപ്പെടുന്ന അസ്ഥികൂടം ബുക്കാറസ്റ്റീലെ മ്യൂസിയത്തില്‍ കൊണ്ടു വന്നെങ്കിലും, അതു ദുരൂഹമായി അപ്രത്യക്ഷമായി!!!!.
ഡ്രാക്കുള എന്ന രാജകുമാരനെക്കുറിച്ചുള്ള അനേകം ദുരൂഹമായ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട്!!!!
ഈ രാജകുമാരനെയും രക്തദാഹിയായ ‘വാമ്പയര്‍’ എന്ന സങ്കല്‍പ്പത്തെയും കൂട്ടിച്ചേര്‍ത്ത് കഥകളെഴുതിയത് ബ്രാം സ്റ്റോക്കര്‍ എന്ന ഇംഗ്ലിഷ് എഴുത്തുകാരനാണ്..1897-ല്‍.
Subscribe to:
Post Comments (Atom)
8 comments:
നല്ല വിവരണം.
കലക്കി.. കക്കലക്കി ...
കൊട് കൈ.. :)
ഡാക്കുള... ഡാക്കുള
കൊള്ളാം
വിവരണം കൊള്ളാം....
:)
ഡ്രാക്കുളയെ കണ്ടില്ലെങ്കിലും ഒരു “ഡ്രാക്കുളി“യെ കണ്ടു!!
ബാജിയേട്ടാ, നന്ദി :)
ശ്രീ വീണ്ടും നന്ദി :)
good
ഡ്രാക്കുളക്കോട്ടയുടെ വിവരണം ഇഷ്ടമായ്...
ഓട്ടോ
എന്റെ കൂടെ ജോലിചെയ്യുന്ന റുമേനിയക്കാരിയുടെ വീട് ബ്രാസോവിലാണ്. കഴിഞ്ഞമാസം അവധിക്ക് വീട്ടില്‍ പോയ്വന്നപ്പോള് അവള് എനിക്ക് കാസ്റ്റില്ബ്രാന് വരച്ച ഒരു മരത്തിന്റെ പാത്രം സമ്മാനിച്ചു. അതില്‍ വളരെ ഡീസന്റായിട്ടിരിക്കുന്ന ഡ്രാക്കുളപ്രഭുവിന്റെ ചിത്രവും ഉണ്ടായിരുന്നു... ഏതോ പഴയകാല വിശുദ്ധന്റെ ചിത്രമാണെന്നുകരുതി ഞാനൊന്നു തൊട്ടുമുത്തി.... പിന്നീടാ അറിഞ്ഞത് അതു ഡ്രാക്കുളയായിരുന്നെന്നു....
നല്ല വിവരണം എന്നാലും ഒരു പടം പോലും ഇടാതെ.. അതു ശരിയല്ല.
തത്തറ, ഒരു നന്ദി,:) അല്പം ലേറ്റ് ആയിപ്പോയി!
ജിഹേഷ്, നന്ദി :)
സുന്ദരാ,നന്ദി!! അങ്ങേരുടെ പടം കണ്ടാല്പുണ്യവാളന് ആണെന്നൊന്നും തോന്നാന്‍ ചാന്‍സ് ഇല്ലല്ലോ!!
ഏറനാടന്‍ജീ, പടങ്ങളിടാം കേട്ടോ!
Post a Comment